യഥാർത്ഥ വിജയത്തിലേക്കുള്ള ആദ്യ ചുവടുവയ്പ് !
നിങ്ങളുടെ ബിസിനസ്സ് സ്വപ്നങ്ങൾ ഇനി പ്രൊഫഷണൽ സംരംഭമാക്കി മാറ്റാം!
ഒരു ഓൺലൈൻ ബിസിനസ്സ് ആരംഭിക്കുക എന്നത് ഇന്ന് വളരെ എളുപ്പമാണ്, എന്നാൽ അതിനെ വിജയിക്കുന്ന ഒരു 'പ്രൊഫഷണൽ ബ്രാൻഡ്' ആക്കി മാറ്റുന്നതിലാണ് യഥാർത്ഥ വെല്ലുവിളി. പുതിയ സംരംഭകർക്ക് ആവശ്യമായ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും ആധുനിക ഡിജിറ്റൽ അറിവുകളും നൽകി നിങ്ങളുടെ ബിസിനസ്സിനെ വിജയത്തിലേക്ക് നയിക്കാൻ നിങ്ങളെ സഹായിക്കുന്നു.
“വിജയത്തിന്റെ വഴി പിന്തുടരുക മാത്രമേ ചെയ്യേണ്ടതുള്ളൂ. വഴി വെട്ടി വന്നവർ വഴി കാട്ടട്ടേ..”
"അറിവ് ഒരു ശക്തമായ ഉപാധിയാണ്, പണം സമ്പാദിക്കാൻ അത് സഹായിക്കുമ്പോഴാണ് കൂടുതൽ അർത്ഥവത്താവുന്നത്."
Jio ( Graphic Designer and Entrepreneur)
“ഹായ്, ഞാൻ ജിയോ. ഗ്രാഫിക് ഡിസൈനിംഗ് രംഗത്ത് 15 വർഷത്തെ അന്താരാഷ്ട്ര അനുഭവസമ്പത്തുള്ള ഒരു ഗ്രാഫിക് ഡിസൈനറും സംരംഭകനുമാണ് ഞാൻ. യു.എസ്.എ, ഓസ്‌ട്രേലിയ അധിഷ്ഠിത കമ്പനികൾക്ക് ഡിസൈൻ സേവനങ്ങൾ നൽകുന്നതിനോടൊപ്പം, കഴിഞ്ഞ 5 വർഷമായി രണ്ട് സ്ഥാപനങ്ങൾ വിജയകരമായി നടത്തിവരികയും ചെയ്യുന്നു. പുതിയ ആശയങ്ങളെ ബിസിനസ്സുകളാക്കി മാറ്റാനും, വളർന്നുവരുന്ന പുതിയ സംരംഭകർക്ക് അവരുടെ കരിയറിൽ വ്യക്തമായ ദിശാബോധവും പിന്തുണയും നൽകാനുമാണ് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത്.”
എങ്ങനെയാണ് ഇവിടെ മുന്നോട്ടു പോവുക?
“ഇത് ചുമ്മാ പഠിപ്പിച്ചു പോകുന്ന ഒരു ക്ലാസ് അല്ല. ഒരു 10 മാസ കാലാവധിയിൽ പടുത്തുയർത്തുന്ന യഥാർത്ഥ ബിസിനസ് ഡെമോൺസ്ട്രേഷൻ ആണ്. ഈ കോഴ്സ് ആരംഭിക്കുന്ന ഡേറ്റിൽ ഞാൻ പുതുതായി ഒരു ബിസിനസ് ആരംഭിക്കുകയും അതിന്റെ ഓരോ ഘട്ടത്തിലും ഞാൻ ചെയ്യുന്ന കാര്യങ്ങൾ നിങ്ങൾക്കായി പറഞ്ഞു തരികയുമാണ് ഇവിടെ. അതുകൊണ്ടു തന്നെ ആ ഡേറ്റൽ തന്നെ നിങ്ങൾക്കും നിങ്ങളുടെ ആശയം നിങ്ങളുടെ പുതിയ ബിസിനസ് ആയി ആരംഭിക്കാം. നമുക്കൊരുമിച്ച് ഈ സംരംഭങ്ങൾ വളർത്തിയെടുക്കാം. 10 മാസ കാലാവധിക്കു ശേഷം ഞാൻ ആരംഭിച്ച ആ സംരംഭത്തിന് 10000 ൽ കുറയാത്ത ഫോളോവേഴ്സും അതുപോലെ തന്നെ ആ ബിസിനസിലെ വാർഷിക വരുമാനം 20 ലക്ഷവും ആക്കി കാണിച്ചു തരിക ആണ് ഇവിടെ. പ്രതിപാദിച്ചു പോകുന്ന കാര്യങ്ങൾ:
എങ്ങനെയുള്ള ഒരു സംരംഭം വേണം ആരംഭിക്കാൻ എന്നുള്ളതിന്റെ കൃത്യമായ വിശകലനം, പേര് എങ്ങനെ ഇടണം. ഓൺലൈൻ ആയി എന്തെല്ലാം ചെയ്യണം. പ്രോഡക്ട് എങ്ങനെ ആയിരിക്കണം? പരസ്യം എങ്ങനെ ചെയ്യണം. സെയിൽസ് എങ്ങനെ ചെയ്യണം. ജി.എസ്.ടി എങ്ങനെ ചെയ്യണം. പ്രൈസ് എങ്ങനെ തീരുമാനിക്കണം. ഫോളോവേഴ്സ് എങ്ങനെ ഉണ്ടാക്കിയെടുക്കാം. നമ്മൾ എങ്ങനെ സ്വയം മെച്ചപ്പെടുത്തണം.
ചുരുക്കിപ്പറഞ്ഞാൽ… ഒരു സംരംഭം വിജയിക്കുക എന്നു പറഞ്ഞാൽ അതിനർത്ഥം നിങ്ങൾ മാറുക എന്നതാണ്. ഒരു സംരംഭം നടത്തുന്നതിനുള്ള അർഹത നിങ്ങൾ നേടിയെടുത്താൽ നിങ്ങൾ വിജയിക്കുക തന്നെ ചെയ്യും. നിങ്ങളെ അതിന് അർഹനാക്കുക എന്നതാണ് ഞാൻ ഇവിടെ ചെയ്യുന്നത്.
അവസരങ്ങൾ എപ്പോഴും വരില്ല. നിങ്ങൾക്ക് ഇതൊരു നല്ല അവസരം ആണെന്ന് എനിക്കുറപ്പുണ്ട് (നിങ്ങൾ സ്വന്തമായി ഒരു സംരംഭം ആരംഭിച്ച് വിജയിക്കണമെന്ന് യഥാർത്ഥത്തിൽ അതിയായി ആഗ്രഹിക്കുന്നു എങ്കിൽ മാത്രം) തുടർച്ചയായ വ്യക്തമായ അച്ചടക്കത്തോടെയുള്ള 10 മാസത്തെ പ്രവർത്തി മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. വരൂ.. ഇപ്പോത്തന്നെ ഒരുപാട് വൈകിയതായി തോന്നുന്നില്ലേ… നമുക്കൊരുമിച്ച് വിജയിക്കാം…”
Useful links
Contact us
jiyokalyani@gmail.com
Copyright © 2026 Learn With Jio. All Rights Reserved